
ആലപ്പുഴ:കേന്ദ്ര സർക്കാർ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലധികം രൂപ തട്ടിയ കേസിൽ ബിജെപി നേതാവ് കീഴടങ്ങി.മുളക്കഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗം സനു എൻ നായരാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് പോലീസ്
കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിശ്വസ്തർ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും വിവിധ ജില്ലകളിൽ നിന്ന് പണം തട്ടിയത്.ഇവർക്കൊപ്പം സനു നിൽക്കുന്ന ചിത്രങ്ങൾ കാട്ടിയാണ് വിശ്വാസം കൂട്ടിയത്.ജോലിക്ക് മുമ്പുള്ള അഭിമുഖത്തിനെന്നപേരിൽ ഉദ്യോഗാർഥികളെ ചെന്നൈ,ദില്ലി എന്നിവിടങ്ങളിലെ ഫുഡ് കോർപറേഷന്റെ ഓഫിസുകൾക്ക് സമീപത്ത് ദിവസങ്ങളോളം പാർപ്പിക്കും.അതിനുശേഷം പണവുമായി മുങ്ങുന്നതാണ് സനുവിന്റേയും കൂട്ടരുടേയും രീതി.ചതിവ് മനസിലാക്കിയ ഒമ്പത് പേരാണ് പൊലീസിൽ പരാതി നൽകിയത്.
സനു ഒന്നാം പ്രതിയായ കേസിൽ ബുധനൂർ സ്വദേശി രാജേഷ് കുമാർ,എറണാകുളം വൈറ്റില സ്വദേശി ലൈനിൻ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ബ്ലോക്ക് ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായിരുന്നു സനു എൻ നായർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam