വനിതാ സൗജന്യ യാത്ര; കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ നടപടി, പണം നൽകുന്നതിന് ധാരണ

Published : Jun 30, 2026, 10:26 AM IST
transport minister cp john, ksrtc bus

Synopsis

കെഎസ്ആർടിസി വനിതാ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് ധാരണ

തിരുവനന്തപുരം: കെഎസ്ആർടിസി വനിതാ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് ധാരണ. ആറു മാസത്തേക്ക് സർക്കാർ ഗ്യാരണ്ടിയിലാണ് ഒഡി അനുവദിക്കുക. ദിവസേന ശരാശരി രണ്ടര കോടി രൂപയാണ് കെഎസ്ആർടിസിക്ക്‌ വരുമാന നഷ്ടം വരുന്നത്. അതേസമയം, സ്ത്രീകൾക്ക് തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഓർഡിനറി ബസുകൾ വരും. ഫാസ്റ്റ് പാസഞ്ചർ മാത്രമുള്ള റൂട്ടുകളിലാണ് ഈ ബസുകൾ അനുവദിക്കുകയെന്നാണ് വിവരം. ജീവനക്കാർക്കുള്ള കളക്ഷൻ ബാറ്റ ദിവസേന വിതരണം ചെയ്യാനും ആലോചനയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്, മകൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി