
കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലന്‍കുട്ടി മേനോന്‍ (106) നിര്യാതനായി. ഇന്ന് വൈകുന്നേരം നാലു മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്‌കാരം.
കോര്‍പ്പറേഷന്‍ കൗണ്‍സിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി.എന്‍ ഭാനുമതിയാണ് ഭാര്യ. മക്കള്‍. വി.എന്‍ ജയ ഗോപാല്‍ (മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍) വി.എന്‍ ജയന്തി (യൂനൈറ്റഡ് ഇന്തൃ ഇന്‍ഷ്യൂറന്‍സ്) സഹോദരങ്ങള്‍: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോന്‍, അപ്പുക്കുട്ടി മേനോന്‍, കല്യാണിക്കുട്ടി അമ്മ, മീനാക്ഷിക്കുട്ടി അമ്മ.
കൊയിലാണ്ടിയിലെ അള്ളമ്പത്തൂര്‍ ചുട്ടേത്ത് തറവാട്ടില്‍ കണാരന്‍ നായര്‍ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
കൊച്ചിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകി, പരാതിയുമായി കുടുംബം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam