
ആലപ്പുഴ : സ്വാതന്ത്ര്യ സമരസേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ.ഗംഗാധരപ്പണിക്കർ (102) അന്തരിച്ചു. സാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അധ്യാപകനായിരുന്ന അദ്ദേഹം, മഹാത്മ ഗാന്ധി മാവേലിക്കര തട്ടാരമ്പലത്തിൽ എത്തിയപ്പോൾ നേരിട്ട് കണ്ടതിന്റെ ഓർമകൾ പങ്കുവച്ചിരുന്നു. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ക്ലർക്കായും ലക്ഷദ്വീപിൽ അധ്യാപകനായും പ്രവർത്തിച്ചു. കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്എൻഡിപി യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം, ഗവ. സെർവന്റ് സഹകരണ സംഘം പ്രസിഡന്റ്, സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അഭിമാനം വാനോളം; ചരിത്രം കുറിച്ച് കുതിച്ചുയർന്ന് ചന്ദ്രയാൻ 3, പ്രതീക്ഷകളോടെ രാജ്യം
Asianet News Live