വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ നിന്നും കാണാതായ ഫ്രഞ്ച് വനിതകൾ മൂന്നാറിലെന്ന് സൂചന

Published : Dec 21, 2020, 07:10 PM IST
വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ നിന്നും കാണാതായ ഫ്രഞ്ച് വനിതകൾ മൂന്നാറിലെന്ന് സൂചന

Synopsis

റിസോര്‍ട്ടിൽ താമസിച്ചിരുന്ന രണ്ട് ഫ്രഞ്ച് വനിതകളെ കാണാതായെന്ന വിവരം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ട് അധികൃതരാണ് പൊലീസിനെ അറിയിച്ചത്. 

തിരുവനന്തപുരം: വ‍ര്‍ക്കലയിൽ നിന്നും കാണാതായ ഫ്രഞ്ച് വനിതകൾ മൂന്നാറിലുണ്ടെന്ന് സൂചന. വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ താമസിച്ചു വരുന്നതിനിടെ കാണാതായ ഫ്രഞ്ച് വനിതകളാണ് മൂന്നാറിൽ എത്തിയതെന്ന വിവരം ലഭിച്ചത്.

റിസോര്‍ട്ടിൽ താമസിച്ചിരുന്ന രണ്ട് ഫ്രഞ്ച് വനിതകളെ കാണാതായെന്ന വിവരം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ട് അധികൃതരാണ് പൊലീസിനെ അറിയിച്ചത്. രണ്ട് വര്‍ഷം മുൻപ് കോവളത്ത് വച്ചു കാണാതായ വിദേശവനിതയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് കാണാതായ വനിതകൾക്കായി പൊലീസ് അന്വേഷണം നടത്തിയത്. 

എന്നാൽ തങ്ങൾ മൂന്നാറിൽ സന്ദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണെന്ന് വനിതകൾ വര്‍ക്കല പൊലീസിനെ അറിയിച്ചതായാണ് സൂചന. മൂന്നാറിലെ റിസോര്‍ട്ടിലാണ് ഇവരിപ്പോൾ ഉള്ളതെന്നും പൊലീസ് വൃത്തങ്ങളും സ്ഥിരീകരിച്ചതോടെ ആശങ്ക അവസാനിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രചരിപ്പിച്ചത് ബിജെപിയെന്ന് പരാതി, മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു
നിലപാട് വ്യക്തമാക്കി കേരള മുസ്‌ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്