അടുത്ത വര്‍ഷം മുതല്‍ സ്കൂളുകളും കോളേജുകളും ഒരുമിച്ച് തുറക്കും

Published : May 16, 2019, 12:42 PM IST
അടുത്ത വര്‍ഷം മുതല്‍ സ്കൂളുകളും കോളേജുകളും ഒരുമിച്ച് തുറക്കും

Synopsis

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളേയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിച്ചു. സ്വകാര്യ സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വരുന്നത് തടയുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ അക്കാദമിക് നിലവാരം തകര്‍ക്കുമെന്നും അതിനാല്‍ അവയെ മുളയിലേ നുള്ളണമെന്നും കെടി ജലീല്‍ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ ( 2019-20) സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്തെ കോളേജുകൾ തുറക്കുമെന്നും ഉന്നത വിദ്യഭ്യാസ മേഖലയില്‍ 1300 പുതിയ തസ്തികകള്‍ ഇക്കുറി സൃഷ്ടിക്കുമെന്നും അതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു