Latest Videos

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്, നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ 

By Web TeamFirst Published May 10, 2024, 12:30 PM IST
Highlights

വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു.

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ  തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രണയപ്പകയിൽ കൊലപാതകം; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ, 13 സെക്കന്റ് വീഡിയോ തെളിവ്

സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്.മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജയിംസിന്‍റെ അവകാശവാദം.

ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്

'ജെസ്നയെ കാണാതാകുന്നത് ഒരു വ്യാഴാഴ്ച, മുമ്പ് മൂന്നാല് വ്യാഴാഴ്ചകളിൽ ജെസ്ന കോളേജിൽ ചെന്നിട്ടില്ല': അച്ഛൻ ജയിംസ്

 


 

click me!