'ആരാണ് ടീച്ചറമ്മ?' കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

Published : Jan 18, 2024, 06:49 PM IST
'ആരാണ് ടീച്ചറമ്മ?' കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരന്‍

Synopsis

ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു.

പത്തനംതിട്ട: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ജി സുധാകരന്റെ ഒളിയമ്പ്. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. 

കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു  ജി സുധാകരന്‍. പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി