
മലപ്പുറം: ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ ആദരിച്ച സംഭവത്തിൽ വിശദീകരണവുമായി അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ. എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചത്. വെള്ളാപ്പള്ളി ചുമ്മാ കയറി ആ പദവിയിൽ എത്തിയതല്ലെന്നും സുധാകരൻ പറഞ്ഞു. മലപ്പുറത്തെ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞിട്ടുണ്ട്. ആ പരാമർശം ശരിയല്ലെന്ന് നേരത്തെ മറുപടി പറഞ്ഞതാണ്. മുസ്ലീങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താനും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എതിരെ മത്സരിച്ചത് ഒരു മുസ്ലീം നാമധാരിയാണെങ്കിലും മുസ്ലീം ഭൂരിപക്ഷ ബൂത്തുകളിൽ എല്ലാം എനിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗമാണ് മുസ്ലിം സമുദായം. അത് ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചുവെന്നും ലീഗിന്റെ വലിയ പിന്തുണ തെരഞ്ഞെടുപ്പിൽ ലഭിച്ചു മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam