റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ; എസി റോഡ് നിര്‍മാണത്തില്‍ അന്വേഷണം വേണമെന്നാവശ്യം

Published : Aug 06, 2026, 11:43 AM IST
Reji Cherian G Sudhakaran

Synopsis

സജി ചെറിയാനും റെജി ചെറിയാനും മറുപടിയുമായി മുൻ മന്ത്രി ജി. സുധാകരൻ. 2018ലെ പ്രളയകാലത്ത് അയ്യോ അമ്മേ രക്ഷിക്കണേ എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാനെന്ന് സുധാകരൻ പരിഹസിച്ചു. എസി റോഡ് നവീകരണത്തിൽ നിന്ന് 350 കോടി രൂപ മാറ്റിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്നു ശരിയാക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ ഒരു പ്രശ്നങ്ങളും ഇല്ല. വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് പ്രശ്‌നം. അതിൻ്റെ ഉത്തരവാദി കുട്ടനാട് എംഎൽഎയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ എംഎൽഎമാർ കാര്യങ്ങൾ മനസിലാക്കണം. 2018 ൽ പ്രളയമുണ്ടായപ്പോൾ അയ്യോ അമ്മേ രക്ഷിക്കണേ എന്നു പറഞ്ഞ് നിലവിളിച്ചയാളല്ലേ സജി ചെറിയാനെന്നും സുധാകരൻ പറഞ്ഞു. സജി ചെറിയാന് എന്തും പറയാം. കാര്യങ്ങൾ മനസിലാക്കി വേണം സംസാരിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. 

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ചും സുധാകരൻ പ്രതികരിച്ചു. എസി റോഡ് നവീകരണത്തിൽ അന്വേഷണം വേണം. ആയിരം കോടി രൂപയാണ് പദ്ധതിക്കായി താൻ മന്ത്രിയായിരിക്ക അനുവദിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാർ ഇതിൽ നിന്ന് 350 കോടി രൂപ എടുത്തുമാറ്റി. ഈ പണം എന്തിനു മാറ്റിയെന്ന് അന്വേഷിക്കണം. ഇപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് കാരണം അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചതാണെന്നും സുധാകരൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതി കൊച്ചിയിൽ അറസ്റ്റില്‍
പൂവ്വാറിലെ സ്വപ്ന പദ്ധതി മങ്ങുന്നു; കപ്പൽ നിർമ്മാണ ശാല തൂത്തുക്കുടിയിലേക്ക്, സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്