
കൊച്ചി: മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മഴ കഴിയുമ്പോൾ എല്ലാവർഷവും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മഴ കഴിഞ്ഞാൽ തുക വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.
മഴ കഴിഞ്ഞാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നിർമ്മിക്കും. എന്നാൽ മഴയത്ത് തന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന മനോഭാവം വച്ചുപുലർത്തരുത്. കോടതിയുടെ നിരീക്ഷണം അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മഴയുള്ള സമയത്ത് റോഡ് പണി ചെയ്താൽ പിന്നീട് മോശമായാൽ അത് അഴിമതിയാകും.
ഗ്രാമീണ റോഡുകളുടെ കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഫണ്ട് കിട്ടണം. മൂവായിരം കോടി രൂപയെങ്കിലും ആവശ്യമാണ്. അത് തോമസ് ഐസക്കിന്റെ പരിഗണനയിൽ ആണെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam