'തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാനാകില്ല'; ജി സുധാകരൻ

Published : May 20, 2026, 08:59 AM IST
G Sudhakaran

Synopsis

സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാൻ ആകില്ലെന്ന് മുൻ സിപിഎം നേതാവ് ജി സുധാകരൻ. വീണ്ടും എംഎൽഎ ആയി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ജി സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാൻ ആകില്ലെന്ന് മുൻ സിപിഎം നേതാവ് ജി സുധാകരൻ. വീണ്ടും എംഎൽഎ ആയി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് മുന്നിൽ പിണറായി സത്യ പ്രതിജ്ഞ ചെയ്‌യുമോ എന്ന ചർച്ചകളിൽ താല്പര്യം ഇല്ല. രാഷ്ട്രീയത്തിൽ താൻ ശത്രുത സൂക്ഷിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു.

നിയമസഭയിൽ ഒരിയ്ക്കൽ കൂടി വരണമെന്ന് താൻ തീരുമാനിച്ചു. സ്വതന്ത്രമായി മത്സരിച്ചു. 63വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് താൻ. പാർ‌ട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. അം​ഗത്വം ഞാൻ പുതുക്കിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ
കിടന്നിരുന്നത് പ്ലാസ്റ്റിക്ക് പാകിയ കട്ടിലിൽ, വൈദ്യുതി മുടങ്ങുന്നത് പതിവ്, അടിയിൽ മെഴുകുതിരി കത്തിച്ചിരിക്കാം എന്ന് നിഗമനം; വയോധികൻ മരിച്ച നിലയിൽ