'അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണർന്നു പ്രവർത്തിച്ചില്ല'; ജില്ലാ കമ്മിറ്റിയിൽ ജി സുധാകരന് വിമർശനം

Web Desk   | Asianet News
Published : Jun 27, 2021, 09:25 PM IST
'അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ്  പ്രചാരണത്തിൽ ഉണർന്നു പ്രവർത്തിച്ചില്ല'; ജില്ലാ കമ്മിറ്റിയിൽ ജി സുധാകരന് വിമർശനം

Synopsis

തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.

ആലപ്പുഴ: ഇന്ന് ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരന് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് വിമർശനം. 

തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.

എച്ച് സലാമിന് എതിരെ രക്തസാക്ഷിമണ്ഡപത്തിൽ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകൾക്ക് പിന്നിൽ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയിൽ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. അമ്പലപ്പുഴയിലെ സ്ഥാനാർഥി ആയിരുന്ന എച്ച് സലാം ഉൾപ്പെടെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് പാർട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍