'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട

Published : Jan 18, 2026, 12:54 PM IST
G Sukumaran Nair-Suresh Gopi

Synopsis

എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കങ്ങൾ ചർച്ചയാകുന്നതിനിടെ ജി സുകുമാരൻ നായർ നടത്തിയ വാർത്താസമ്മേളനത്തില്‍ സുരേഷ് ഗോപിക്കും വിമർശനം

തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കങ്ങൾ ചർച്ചയാകുന്നതിനിടെ ജി സുകുമാരൻ നായർ നടത്തിയ വാർത്താസമ്മേളനത്തില്‍ സുരേഷ് ഗോപിക്കും വിമർശനം. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വിഎസ് അച്യുതാനന്ദൻ കെ കെ രാമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരണ്ട എന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ലീഗിനെതിരേയും രൂക്ഷ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. ലീഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങൾ അല്ല എന്ന് അദ്ദേഹം പറഞ്ഞുട കുടാതെ എൻഎസ്എസിന്‍റെ ഇത്തരം നീക്കത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന രാഷ്ട്രീയ വിമർശനങ്ങളെയും സുകുമാരൻ നായർ എതിർത്തു. ചിലർ പറയുന്നു രമേശ്‌ ചെന്നിത്തലയാണ് പിന്നിലെന്ന്, ചെന്നിത്തല ഇവിടെ കേറിയിട്ട് എത്ര കാലം ആയി? എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണ് എന്ന് പറഞ്ഞ സുകുമാരൻ നായർ പക്ഷേ പ്രതിക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണെന്നും നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം? കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ
ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും: മന്ത്രി കെ. രാജന്‍