പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ നിന്ന് ജി സുകുമാരൻ നായർ വിട്ടുനിന്നു; ആരോഗ്യ പ്രശ്നമെന്ന് വിശദീകരണം

Published : Sep 12, 2026, 05:28 PM IST
G Sukumaran Nair

Synopsis

പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ ജി സുകുമാരൻ നായർ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സുകുമാരൻ നായർക്ക് പകരം എൻഎസ്എസ് രജിസ്ട്രാറാണ് പത്തനാപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പത്മാകഫേ ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാത്തതിലെ അതൃപ്തിയോടെ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻ്റ് കൂടിയായ കെബി ഗണേഷ് കുമാർ എഫ്ബി പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുകയാണ്. തൻ്റെ നേതൃത്വത്തിലാണ് പത്മാകഫെ യഥാർത്ഥ്യമാക്കിയതെന്നും മാധ്യമങ്ങളിലൂടെ ഉദ്ഘാടന വിവരം അറിഞ്ഞതിൽ സന്തോഷമെന്നുമായിരുന്നു വിമർശനം. സുകുമാരൻ നായരെയും ഗണേഷ് കുമാറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു. പത്മാകഫെയ്ക്ക് സമീപം ഗണേഷ് കുമാറിന് അഭിവാദ്യം അറിയിച്ച് ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയനോട് രണ്ട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ
സിപിഎം വിപുലീകൃത സംസ്ഥാന സമിതി; 'പാർട്ടി ഭരണഘടനയിൽ സാധുതയില്ല, മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി രൂപ വിപുലീകൃതമാകും', രൂക്ഷ വിമർശനവുമായി മനു തോമസ്