
പത്തനംതിട്ട: ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും ഗണേഷ് കുമാർ അവകാശപ്പെട്ടു. ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എംഎൽഎയുടെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള കോൺഗ്രസ് ബി, എൽഡിഎഫ് വിടാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുന്നണി വിടില്ലെന്ന് ഗണേഷ് തന്നെ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചിരുന്നു. വൈസ് ചെയർമാൻ കൂടിയായ ഗണേഷ്കുമാറിന്റെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സർക്കാരിൽ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും പാർട്ടിക്കുള്ളിൽ പരാതിയുയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam