പുലർച്ചെ വീടുകയറി ഗുണ്ടാസംഘത്തിന്‍റെ ആക്രമണം, ഉപകരണങ്ങൾ തകർത്ത് തീയിട്ടു; കേസെടുത്ത് പൊലീസ്

Published : Sep 14, 2026, 11:11 AM IST
gang attacks house in kattakada  damages property and sets it on fire

Synopsis

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് ആക്രമിച്ച ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ അതിക്രമം കാണിച്ചത്

തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് ആക്രമിച്ച ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ അതിക്രമം കാണിച്ചത്. വീട്ടുപകരണങ്ങൾ തകർക്കുകയും പിന്നാലെ വീട് കത്തിക്കുകയും ചെയ്തത്. ആനന്ദിന്‍റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയവർ വീടിനുളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. വീടിന്‍റെ ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്തതിനൊപ്പം തീവച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിന്‍റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പൊലീസിന്‍റെ നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആ ഒരു പരിഗണന എങ്കിലും മലയാളികൾ അർഹിക്കുന്നുണ്ട്', പാതിരാത്രിയുള്ള പവർകട്ട് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ
'അടിക്കടി മാറ്റുന്നത് ശരിയല്ല'; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തില്‍ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി