പുലർച്ചെ 2 മണിക്കെത്തിയ നാലം​ഗസംഘം മെഡിക്കൽ ഷോപ്പ് ആക്രമിച്ചു; ആവശ്യപ്പെട്ടത് ഉറക്ക ഗുളികയെന്ന് ഷോപ്പുടമ

Published : Mar 10, 2025, 03:32 PM IST
പുലർച്ചെ 2 മണിക്കെത്തിയ നാലം​ഗസംഘം മെഡിക്കൽ ഷോപ്പ് ആക്രമിച്ചു; ആവശ്യപ്പെട്ടത് ഉറക്ക ഗുളികയെന്ന് ഷോപ്പുടമ

Synopsis

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പിന് നേരെ പാതിരാത്രിയിൽ നാൽവര്‍ സംഘത്തിന്‍റെ ആക്രമണം. 

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് നെയ്യാറ്റിന്‍കരയിൽ മെഡിക്കൽ ഷോപ്പിന് നേരെ പാതിരാത്രിയിൽ നാൽവര്‍ സംഘത്തിന്‍റെ ആക്രമണം. മാരകായുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാര്‍മസിക്ക് നേരേ പുലര്‍ച്ചെ രണ്ടു മണിക്കാണ്  അക്രമണം നടത്തിയത്. ഗ്ലാഡ് വാതിൽ കല്ലും കട്ടയും ഉപയോഗിച്ച് തകര്‍ക്കാൻ ശ്രമിച്ചു.

ഇത് പരാജയപ്പെട്ടതോടെ മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്  വാളുപയോഗിച്ച് തകര്‍ത്തു. ലഹരി ഉപയോഗിക്കുന്നവര്‍ ലഹരി മരുന്നിന് പകരമായി ഉപയോഗിക്കാറുള്ള  ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കൽ ഷോപ്പ് ഉടമകള്‍ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ