ലോറിയിൽ കഞ്ചാവ് കടത്ത്; മൂവാറ്റുപുഴയിൽ അച്ഛനും മകനും ഉൾപ്പെടെ 4 പേർ പിടിയിൽ

Published : Sep 10, 2022, 01:09 PM IST
ലോറിയിൽ കഞ്ചാവ് കടത്ത്; മൂവാറ്റുപുഴയിൽ അച്ഛനും മകനും ഉൾപ്പെടെ 4 പേർ പിടിയിൽ

Synopsis

മൂവാറ്റുപുഴയ്ക്കടുത്ത് കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന 80 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പൻ, മകൻ അരുൺ, അബിൻ, തൊടുപുഴ കോടിക്കുളം സ്വദേശി ബിബിൻ എന്നിവരാണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടിയിലാവർ എക്സൈസിനോട് പറഞ്ഞിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്