കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം , ഷെഡ് കത്തി നശിച്ചു

Published : Dec 09, 2020, 09:44 PM IST
കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം , ഷെഡ് കത്തി നശിച്ചു

Synopsis

കോഴിക്കോട് നല്ലളത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് ഷെഡ് കത്തിനശിച്ചു

കോഴിക്കോട്: നല്ലളത്ത് ആൾതാമസമുള്ള ഷെഡിലുണ്ടായ അഗ്നിബാധയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻസ്ഫോടനം. നല്ലളം കിഴുവനപ്പാടത്താണ് സ്ഫോടനമുണ്ടായത്. ഷെഡിലുണ്ടായിരുന്ന അഗ്നിബാധയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു. സ്ഫോടനസമയത്ത് വീടിന് അകത്ത് ആളില്ലാതിരുന്നതിനാൽ ആൾനാശം ഒഴിവായി. കീഴുവനപ്പാടം സ്വദേശി കമലയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വീട്ടിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നല്ലളം പൊലീസിലും മീഞ്ചന്ത ഫയർഫോഴ്സിലും വിവരമറിയിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും'; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്