കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗ്യാസ് ലോറി മറിഞ്ഞു; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

Published : Sep 08, 2020, 04:26 PM IST
കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗ്യാസ് ലോറി മറിഞ്ഞു; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

Synopsis

സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

കാസർകോട്: കാസര്‍കോട് ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോർച്ച. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാതക ചോര്‍ച്ച ഉള്ളതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു
ഓണറേറിയം 21,000 രൂപയാക്കാൻ ആശമാരുടെ സമരം; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ആദ്യഘട്ടം മാത്രം