കൊച്ചിയിൽ ഗ്യാസ് ടാങ്കറിന് വഴിതെറ്റി, ചെളിയിൽ പുതഞ്ഞു; സമീപത്തെ സ്കൂളിന് അവധി നൽകി

Published : Dec 06, 2021, 10:18 AM IST
കൊച്ചിയിൽ ഗ്യാസ് ടാങ്കറിന് വഴിതെറ്റി, ചെളിയിൽ പുതഞ്ഞു; സമീപത്തെ സ്കൂളിന് അവധി നൽകി

Synopsis

മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് വന്ന ടാങ്കറാണിത്. ടാങ്കറിൽ ചോർച്ചയ്ക്ക് സാധ്യതയില്ല. സ്കൂളിന് അവധി നൽകിയെങ്കിലും സ്കൂളിൽ വച്ച് നടക്കുന്ന പത്താം ക്ലാസ് പരീക്ഷ മാറ്റിയിട്ടില്ല

കൊച്ചി: കൊച്ചിയിൽ മരട് ഗ്രിഗോറിയൻ സ്കൂളിന് സമീപം ഗ്യാസ് ടാങ്കർ ചെളിയിൽ പുതഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പൊലീസും ഫയർഫോഴ്സും വാഹനം നീക്കാൻ ശ്രമം തുടങ്ങി. വാഹനം വഴി തെറ്റി വന്നതാണെന്നാണ് വിവരം. സമീപത്തെ സ്കൂളിന് അവധി നൽകി. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് വന്ന ടാങ്കറാണിത്. ടാങ്കറിൽ ചോർച്ചയ്ക്ക് സാധ്യതയില്ല. സ്കൂളിന് അവധി നൽകിയെങ്കിലും സ്കൂളിൽ വച്ച് നടക്കുന്ന പത്താം ക്ലാസ് പരീക്ഷ മാറ്റിയിട്ടില്ല. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ ശേഷം ടാങ്കർ ക്രെയിൻ ഉപയോഗിച്ച് മാറ്റുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി
'സെനറ്റിൽ 19 പേർ കറകളഞ്ഞ ആർഎസ്എസുകാർ, എംജി സർവകലാശാലയിൽ സംഘപരിവാറുകാരൻ വിസി'; യുഡിഎഫ് സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് പിണറായി