ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകി; സ്വപ്നയുടെ മൊഴി പുറത്ത്

Web Desk   | Asianet News
Published : Nov 02, 2020, 08:29 PM ISTUpdated : Nov 02, 2020, 08:49 PM IST
ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകി; സ്വപ്നയുടെ മൊഴി പുറത്ത്

Synopsis

നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. മൊഴിയുടെ പകർപ്പ് പുറത്തുവന്നു.   

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. മൊഴിയുടെ പകർപ്പ് പുറത്തുവന്നു. 

എയർ അറേബ്യ കമ്പനി ഉദ്യോഗസ്ഥൻ പത്മനാഭ ശർമ്മ, കോൺസുലേറ്റിൻ്റെ എഞ്ചിനീയർ പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഫോൺ ലഭിച്ചു. പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുൽ ജനറലാണ് ഫോൺ നൽകിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസുൽ ജനറലിൻ്റെ കൈവശമായിരുന്നു. അത് ആർക്കാണ് നൽകിയത് എന്നറിയില്ലെന്നും സ്വപ്നയുടെ  മൊഴിയിലുണ്ട്.

സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഫോൺ വാങ്ങി നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല
നടിയെ അക്രമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി എന്ന യുവതിയുമായി പൾസർ സുനി സംസാരിച്ചു, ഇവരെ സാക്ഷിയാക്കിയില്ല; പ്രൊസിക്യൂഷന് വിശദീകരണമില്ലെന്ന് കോടതി