യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ലവ് സ്റ്റോറികൾ, ഹേറ്റ് സ്റ്റോറികളല്ല: ഗീവർഗീസ് കൂറിലോസ്

Published : Apr 09, 2024, 01:46 PM IST
യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ലവ് സ്റ്റോറികൾ, ഹേറ്റ് സ്റ്റോറികളല്ല: ഗീവർഗീസ് കൂറിലോസ്

Synopsis

യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണെന്നും വിദ്വേഷത്തിന്റെ കഥകൾ അല്ലെന്നും ഗീവർഗീസ് കൂറിലോസ്

കൊച്ചി: ദി കേരള സ്റ്റോറി പ്രദർശനത്തിനെതിരെ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും  ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്റെ കഥകളാണെന്നും മറിച്ച് ഹേറ്റ് സ്റ്റോറികൾ ( വിദ്വേഷത്തിന്റെ കഥകൾ ) അല്ലെന്നും ഗീവർഗീസ് കൂറിലോസ് ഫേസ് ബുക്കിൽ കുറിച്ചു.    

ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനു പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ്  താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞത്. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് ആ സിനിമ. നിരോധിത സിനിമ അല്ലാത്തതിനാൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ടതില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങൾക്ക് എതിരെ ബോധവത്കരണം വേണം. മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങൾ എതിർക്കപ്പെടണം. 320ധികം കുട്ടികളെ പ്രണയക്കെണിയിൽ നിന്ന് താമരശ്ശേരി രൂപത രക്ഷിച്ചിട്ടുണ്ടെന്നും സിനിമാ പ്രദർശനം മുസ്ലിംകൾക്ക് എതിരല്ലെന്നും ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞു. 

'പ്രണയക്കെണി'ക്കെതിരെ ബോധവൽക്കരണം, കേരള സ്റ്റോറി പ്രദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് താമരശ്ശേരി രൂപത

താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങളെന്നും കെസിവൈഎം വ്യക്തമാക്കി. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിനു തൊട്ടു തലേന്നാണ് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നുമാണ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. അതേസമയം കേരള സ്റ്റോറി കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K