
തിരുവനന്തപുരം: വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റെഞ്ച് റോവറിൻ്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.
റേഞ്ച് റോവർ കറക്കത്തിൽ കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുകയാണ്. മന്ത്രിമാര്‍ക്ക് സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാം, പക്ഷെ പൊതുഭരണവകുപ്പിൻ്റെ അനുമതി ഉത്തരവ് ആവശ്യമാണ്. നേരത്തെ പലമന്ത്രിമാരും ഇങ്ങനെയാണ് ആഡംബര കാർ ഔദ്യോഗിക കാറാക്കിയത്. യാക്കൂബ് എന്ന ഷാജിയുടെ സുഹൃത്താണ് റേഞ്ച് റോവർ നൽകുന്നത്.
വിവാദം ശക്തമായപ്പോൾ ഷാജിയുടെ വാദം ഇങ്ങനെ: നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കൾക്ക് യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രമുണ്ടെങ്കിൽ എനിക്ക് തരാം. ആവശ്യമായ അനുമതി വാങ്ങി ഞാൻ ഉപയോഗിച്ചോളാം.
എന്നാല്‍, റേഞ്ച് റോവർ ഉപയോഗത്തിന് ഷാജിക്ക് അനുമതി കിട്ടിയിട്ടില്ല. ആകെ അനുമതി നൽകിയത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്നും കൂർഗിലേക്ക് പോകാൻ മാത്രമാണ്. ആഡംബര കാർ വിവാദത്തിൽ ശക്തമായ കടന്നാക്രണം തുടരുകയാണ് പ്രതിപക്ഷം. ആർക്കും വേണ്ടാത്ത 13 ആം നമ്പർ ഏറ്റെടുത്ത മാതൃകയായ ഷാജിയാണ് ഇപ്പോൾ റേഞ്ച് റോവറിൽപ്പെട്ടത്. ആഡംബര കാർ വിവാദത്തിൽ പക്ഷെ വിചിതരമായ വാദങ്ങൾ നിരത്തിയാണ് മന്ത്രിമാർ ഷാജിയെ ന്യായീകരിക്കുന്നത്. വിവാദം തുടരുന്നതിനിടെ മന്ത്രി യൂറോപ്യൻ ടൂറിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam