
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അഗോറയുടെ രണ്ടാ ദിനത്തിലും സജീവമായി ചർച്ചാവേദികൾ. സ്പീഷീസുകളുടെ ഭാവിയെക്കുറിച്ച് അഗോറ വേദിയിൽ സംസാരിച്ച് അമേരിക്കൻ ജീവശാസ്ത്രജ്ഞൻ ഏഡ്രിയാൻ വുൾഫ്സൺ. മനുഷ്യത്വത്തെ ലാബിൽ നിർവചിക്കുന്ന കാലം വരുമെന്നും ഏകാധിപതികൾ ജനതയുടെ സ്വഭാവം തന്നെ മാറ്റിയേക്കാമെന്നും വുൾഫ്സൺ ചൂണ്ടിക്കാട്ടി. സ്വതന്ത്ര ചിന്തയെന്നത് ഭാവിയിൽ എഡിറ്റ് ചെയ്യപ്പെടാം. ജനതയുടെ സ്വഭാവത്തെയാകെ മാറ്റാനുള്ള സാധ്യത തള്ളാനാകില്ല. കമ്പ്യൂട്ടർ ജനറേറ്റഡ് വൈറസ് യാഥാർത്ഥ്യമാക്കി കഴിഞ്ഞുവെന്നും ഏഡ്രിയാൻ വുൾഫ്സൺ പറഞ്ഞു.
ജീനോം സീക്വൻസിങ്ങിൽ അടുത്ത രണ്ട് മൂന്ന് വർഷങ്ങൾക്കകം വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഫ്യൂച്ചർ ഓഫ് സ്പീഷീസ് സെഷനിൽ അദ്ദേഹം അവകാശപ്പെട്ടു. ജനതിക മാറ്റം വരുത്തി നിയാണ്ടർത്താലുകളെ വരെ വേണമെങ്കിൽ തിരിച്ചെത്തിക്കാം. പക്ഷേ അത് ചെയ്യാമോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. ഏകാധിപത്യരാജ്യങ്ങൾ ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് അവരുടെ ഇഷ്ടങ്ങൾ മാത്രം അനുസരിക്കുന്ന ജനതയെ വരെ സൃഷ്ടിച്ചേക്കാം. നിയമനിർമ്മാണവും ഭരണകൂടങ്ങളും ആഗോള തലത്തിൽ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളണമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam