'സിപിഎം പുറത്താക്കിയതിൽ വിഷമമില്ല, കോൺഗ്രസിലെ ഉന്നതരുമായി പതിറ്റാണ്ടുകളുടെ സൗഹൃദമുണ്ട്': ജിയോ ഫോക്സ്

Published : Oct 19, 2025, 12:48 PM IST
Geo Fox on CPIM disciplinary action

Synopsis

എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. എന്നാൽ തനിക്ക് ഇതിൽ വിഷമമില്ലെന്നും പല ഘട്ടങ്ങളിലും പാർട്ടി തന്നെ തഴഞ്ഞിട്ടുണ്ടെന്നും ജിയോ ഫോക്സ് പ്രതികരിച്ചു.

തൃശ്ശൂർ: സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയതിൽ തനിക്ക് വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വർഷമായി സിപിഎമ്മിൽ സത്യസന്ധമായാണ് താൻ പ്രവർത്തിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ആ ആരോപണവും അടിസ്ഥാനരഹിതമാണ്. നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താൻ ചർച്ച നടത്തിയെന്നതും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവർത്തകർ തനിക്കൊപ്പമുണ്ട്. എളവള്ളി പഞ്ചായത്തിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് മന്ത്രി എം.ബി.രാജേഷ് ഉൾപ്പെടെ തന്നെ പ്രശംസിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വിഷമമില്ല. തുടർന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകും,' - ജിയോ ഫോക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അച്ചടക്ക ലംഘനം, പാർടി നയ വ്യതിയാനം, പരസ്യ പ്രസ്‌താവന എന്നിവയുടെ പേരിലാണ് സിപിഎം മണലൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അംഗമായ ജിയോ ഫോക്സിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കിയത്. ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ പാർട്ടി കോൺഗ്രസിൽ ഉൾപ്പെടുത്തിയില്ല, എൽഡിഎഫ് എളവള്ളിയിൽ നടത്തിയ വികസന മുന്നേറ്റ ജാഥയിൽ ക്യാപ്റ്റൻ സ്ഥാനം തന്നെ ഒഴിവാക്കാൻ സിപിഐക്ക് നൽകി തുടങ്ങിയ ആരോപണങ്ങൾ ഇദ്ദേഹം ഉന്നയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കേ 21 വർഷം മുൻപാണ് ജിയോ ഫോക്‌സ് സിപിഎമ്മിൽ ചേർന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി