ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങൾ 

Published : Feb 04, 2024, 08:56 PM IST
ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങൾ 

Synopsis

ഗ്യൻ വ്യാപി പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിൻ്റെ കടക്കൽ കത്തി വക്കുന്നതാവരുത്. നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെതിരെ എങ്ങനെ നിൽക്കാം എന്ന് സമസ്ത ആലോചിക്കുന്നു.

കോഴിക്കോട് : ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ.മതേതരത്വത്തിന്  വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായത്. നിയമപരമായ നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമസ്ത അതിന് മുതിരില്ല.സമസ്തയുടെ പോഷക സംഘടകൾ സമസ്തയെ ശക്തി പെടുത്താൻ വേണ്ടി ആവണം പ്രവർത്തിക്കേണ്ടത്.

ഗ്യാൻവാപി: ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി, സമാധാനം ഉറപ്പാക്കാൻ നിര്‍ദ്ദേശം

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുണ്ട്. ആരാധന സ്വാതന്ത്ര്യമുണ്ട്. ഗ്യൻ വ്യാപി പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിൻ്റെ കടക്കൽ കത്തി വക്കുന്നതാവരുത്. നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെതിരെ എങ്ങനെ നിൽക്കാം എന്ന് സമസ്ത ആലോചിക്കുന്നു. വർഗീയ പ്രശ്നങ്ങളോ ഭിന്നിപ്പിക്കളോ സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രിമുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി. 

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം

കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പേടിക്കണ്ട, കൂടെയുണ്ട്, വീ ഹെൽപ്', ടോൾഫ്രീ നമ്പറിലേക്ക് 16 മുതൽ വിളിക്കാം, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും
സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും