
കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിഷപ്പുമായി സംസാരിച്ചിരുന്നുവെന്ന് അറിയിച്ച ശ്രീധരൻ പിള്ള, അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ദുരുദ്ദേശമില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ആവർത്തിച്ചു.
''കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന് നേരത്തെ തന്നെ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചർച്ചകളിൽ നിന്നും ഇത് വ്യക്തമായിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തിൽ വിവേചനപരമായ നിലപാടുകളുണ്ടാകുന്നു''.
സമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തിൽ എട്ടോ ഒമ്പതോ വർഷമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച ശ്രീധരൻ പിള്ള ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി. എൻഐഎ അന്വേഷണമെന്ന ബിജെപി ആവശ്യത്തോട് ഗവർണർ എന്ന നിലയിൽ പ്രതികരിക്കാനില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam