നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; പിടിച്ചെടുത്തത് രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണം

Published : Apr 05, 2023, 12:43 PM ISTUpdated : Apr 05, 2023, 12:47 PM IST
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; പിടിച്ചെടുത്തത് രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണം

Synopsis

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.   

കൊച്ചി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. 

മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി  മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്. 

ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും