വീണ്ടും മുകളിലേക്ക് കയറി സ്വർണ വില; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16, 880 രൂപയിലധികം

Published : May 25, 2026, 10:05 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,16,880 രൂപയായി. ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് ഈ മാസം വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.

ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ

മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ

മെയ് 2- 1,10,680 രൂപ

മെയ് 3- 1,10,680 രൂപ

മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ

മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ

മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ

മെയ് 8- 1,11,960 രൂപ

മെയ് 9- 1,11,720 രൂപ

മെയ് 10- 1,11,720 രൂപ

മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ

മെയ് 12- 1,12,920 രൂപ

മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ

മെയ് 14- 1,19,040 രൂപ

മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ

മെയ് 16- 1,14,800 രൂപ

മെയ് 17- 1,14,800 രൂപ

മെയ് 18- 1,14,400 രൂപ

മെയ് 19- 1,15,000 രൂപ

മെയ് 20- 1,16,120 രൂപ

മെയ് 21- 1,17,280 രൂപ

മെയ് 22- 1,16,920 രൂപ

മെയ് 23- 1,16,640 രൂപ

മെയ് 24- 1,16,640 രൂപ

മെയ് 25- 1,16,880 രൂപ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
'മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാറിന് മറ്റ് മാർഗമില്ല'; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി