കരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് ഉടുത്ത വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച്

Published : Nov 10, 2022, 07:06 PM IST
കരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടികൂടി; കടത്താൻ ശ്രമിച്ചത് ഉടുത്ത വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച്

Synopsis

ഉടുത്തിരുന്ന വസ്ത്രത്തിൽ മിശ്രിത രൂപത്തിലാക്കി തേച്ചു പിടിപ്പിച്ച് ഒരു കിലോയോളം സ്വർണം കടത്താനായിരുന്നു ശ്രമം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. ഉടുത്തിരുന്ന വസ്ത്രത്തിലാണ് സ്വർണം മിശ്രിത രൂപത്തിലാക്കി തേച്ചു പിടിപ്പിച്ചത്. ഒരു കിലോയോളം സ്വർണമാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. സ്വർണം കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശി ഫാത്തിമയെ കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് അരക്കോടിയോളം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി