സ്വർണ്ണക്കടത്ത് കേസ്; തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും

By Web TeamFirst Published Mar 8, 2021, 6:29 AM IST
Highlights

കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അ‍ഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക എസ് ദിവ്യ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. തിരുവനന്തപുരം കരമന സ്വദേശിയായ ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് എന്നിവ ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്വർണ്ണക്കടത്ത്, ഡോളർ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ആണ് മൊഴി എടുക്കുന്നത്. എന്നാൽ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അ‍ഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

click me!