സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്ക് നൽകാൻ കോടതി ഉത്തരവ്

Published : Jun 20, 2022, 02:01 PM ISTUpdated : Jun 20, 2022, 05:21 PM IST
സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്ക് നൽകാൻ കോടതി ഉത്തരവ്

Synopsis

അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം:  സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.

അതേസമയം, ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യൽ, ബുധനാഴ്ചയാണ് കൊച്ചി ഇഡി ഓഫീൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.

Read More: 'സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല', മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി