കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്, സ്വർണം പിടിച്ചെടുക്കുന്നു, കള്ളക്കടത്ത് സ്വർണമെത്തിയെന്ന് കസ്റ്റംസ്

By Web TeamFirst Published Jul 17, 2020, 2:03 PM IST
Highlights

കള്ളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതൽ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് വൃത്തങ്ങൾ പ്രതികരിച്ചു.

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോടെ ജ്വല്ലറിയിൽ പരിശോധന നടത്തിയ കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുക്കുന്നു. അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതൽ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ തിരുവനനന്തുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് വ്യക്തത നൽകിയിട്ടില്ല. 

ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തി പിടിച്ചെടുക്കുകയാണ്. അനധികൃതമായി സൂക്ഷിച്ച സ്വർണ്ണമാണ് പിടിച്ചെടുക്കുന്നത്. നേരത്തെയും കോഴിക്കോട് ജില്ലയുടെ കൊടുവള്ളിയടക്കമുള്ള പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു. 

 

 

click me!