തിരുവനന്തപുരത്ത് പാറ്റൂരിൽ അറ്റാഷെയുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന

By Web TeamFirst Published Jul 20, 2020, 1:06 PM IST
Highlights

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് പാറ്റൂരിലെ ഫ്ലാറ്റിൽ പരിശോധന നടക്കുന്നത് 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാറ്റൂരിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന. യുഎഇ കോൺസുലേറ്റ് അറ്റാഷെ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോ എന്നറിയാനാണ് പരിശോധന. സന്ദർശക രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. 

നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ അറ്റാഷെ യുഎഇക്ക് കടന്നിരുന്നു. അറ്റാഷെയുടെ പേരിലായിരുന്നു ബാഗ് എത്തിയത്. അത് തുറന്ന് പരിശോധിക്കുന്നതിൽ കടുത്ത എതിര്‍പ്പും സമ്മർദ്ദവും അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. നിര്‍ണായക വിവരങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കയാണ് അറ്റാഷെ രാജ്യം വിട്ടത് 

click me!