സി എം രവീന്ദ്രനെ ഇഡി ഈയാഴ്ച തന്നെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച നോട്ടീസ് നൽകും

Web Desk   | Asianet News
Published : Nov 29, 2020, 06:21 AM ISTUpdated : Nov 29, 2020, 07:50 AM IST
സി എം രവീന്ദ്രനെ ഇഡി ഈയാഴ്ച തന്നെ  ചോദ്യം ചെയ്യും; ചൊവ്വാഴ്ച നോട്ടീസ് നൽകും

Synopsis

സ്വർണക്കളളക്കടത്തിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി അറിവുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ.

സ്വർണക്കളളക്കടത്തിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് മാത്രമല്ല മറ്റു ചിലർക്കുകൂടി അറിവുണ്ടായിരുന്നതായി സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം രവീന്ദ്രുമായി അടുപ്പമുള്ള, വടകരയിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കസ്റ്റ‍ഡിയിലുളള ശിവശങ്കറിനേയും 
സ്വപ്ന സുരേഷിനേയും കസ്റ്റംസ് നാളെ കോടതിയിൽ ഹാജരാക്കും. ഡോളർ കടത്തുകേസിലും ശിവശങ്കറിനെ പ്രതി ചേർക്കുമെന്നാണ് വിവരം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്
'ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം