മന്ത്രിമാര്‍ പലവട്ടം കോൺസുലേറ്റിൽ; കടകംപള്ളി വന്നത് മകന്‍റെ ജോലിക്കാര്യത്തിനെന്ന് സരിത്ത്

By Web TeamFirst Published Oct 20, 2020, 10:56 AM IST
Highlights

 കാന്തപുരം അബൂബക്കര്‍ മുസലിയാരും മന്ത്രിമാരായ കെ ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് സരിത്തിന്‍റെ മൊഴി 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത് ഇഡിക്ക് നൽകിയ മൊഴി ഏഷ്യാനെറ്റ് ന്യൂസിന്. മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത്  മൊഴി നൽകിയിട്ടുള്ളത്. മകന്‍റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്‍റെ മൊഴിയിൽ പറയുന്നു. 

കാന്തപുരം അബൂബക്ക‍ർ മുസലിയാരും പലതവണ വന്നിട്ടുണ്ട്.  മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു. 

എം ശിവശങ്കറിന്‍റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത് എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ കോൺസൽ ജനറലിന്‍റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. 
 

click me!