
കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി.
2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി 4.5 കിലോ സ്വർണം കടത്താൻ കൂട്ടുനിന്നതിനാണ് നടപടി. കേസിൽ മുഖ്യ പ്രതിയായ കസ്റ്റംസ് ഇൻസ്പെക്ടർ രോഹിത് പണ്ഡിറ്റ് എന്നയാളെ നേരത്തെ പിരിച്ചുവിട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona