ഗോൾവാൾക്കറെ പഠിക്കണമെന്നത് മന്ത്രി അറിഞ്ഞെടുത്ത തീരുമാനം: കെ സുധാകരന്‍

Published : Sep 11, 2021, 12:08 PM ISTUpdated : Sep 11, 2021, 12:27 PM IST
ഗോൾവാൾക്കറെ പഠിക്കണമെന്നത് മന്ത്രി അറിഞ്ഞെടുത്ത തീരുമാനം: കെ സുധാകരന്‍

Synopsis

രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസവും ബിജെപി ഉപയോഗിക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോൾവാൾക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിഞ്ഞാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്ത തീരുമാനമാണിത്. ബിജെപി സിപിഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു. 

രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവൽ പോലും ഇളകിയില്ല. എന്തിന്‍റെ ഉറപ്പിലാണ് പിണറായി നിൽക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. സിപിഎം ബിജെപി കൂട്ടുകെട്ടാണ് കോൺഗ്രസിൻ്റെ എതിരാളിയെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസിയിൽ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

അതേസമയം വിവാദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂർ സർവകലാശാല പിജി സിലബസിൽ  സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. വിവാദത്തിന് പിന്നാലെ പുനപരിശോധന പ്രഖ്യാപനം നടത്തിയെങ്കിലും ഗോൾവാൾക്കറെയും സവർക്കറെയും വിദ്യാർത്ഥികൾ പഠിക്കണമെന്ന നിലപാട് ആവ‍ർത്തിക്കുകയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു