Gomathi resigns welfare party : വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഗോമതി

Published : Dec 15, 2021, 07:52 PM ISTUpdated : Dec 15, 2021, 07:56 PM IST
Gomathi resigns welfare party : വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഗോമതി

Synopsis

സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പര്‍ട്ടിയെന്ന് ഗോമതി പറഞ്ഞു.  

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ (Welfare party) നിന്ന് രാജിവെച്ചതായി മൂന്നാര്‍ സമര നായിക ഗോമതി(Gomathi). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് (Facebook post) ഗോമതി രാജി വിവരം അറിയിച്ചത്. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പര്‍ട്ടിയെന്ന് ഗോമതി പറഞ്ഞു. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ്ബുക്ക് ലൈവില്‍ പറയുമെന്നും ഗോമതി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും (Sreeja neyyattinkara) പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 

ഗോമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജിവെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് പറയാം.
 

 

ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്കോ; ചര്‍ച്ചയായി സിദ്ദുവുമൊത്തുള്ള ചിത്രം

ദില്ലി: മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh) കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവുമൊത്തുള്ള (Navjot Sidhu ) ചിത്രം ചര്‍ച്ചയാകുന്നു. സിദ്ദുവാണ് ''പിക്ചര്‍ ലോഡഡ് വിത്ത് പോസിബിലിറ്റീസ്, വിത്ത് ഭാജി ദ ഷൈനിങ് സ്റ്റാര്‍'' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത്. 2022ലാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു

എന്നാല്‍, വാര്‍ത്തകള്‍ വ്യാജമാണെന്ന് ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ഹര്‍ഭജനെയും യുവരാജിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. അതിന് ശേഷമാണ് പഞ്ചാബ് പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള ചിത്രം പുറത്തുവന്നത്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം