'കേരളത്തിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധം'; കോയിച്ചി ഒഗാത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published : Aug 02, 2023, 10:11 PM IST
'കേരളത്തിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധം'; കോയിച്ചി ഒഗാത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Synopsis

200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് കമ്പനിയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത നിക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു. നിക്ഷേപ പദ്ധതിക്ക് ചില ആഗോള പ്രശ്‌നങ്ങള്‍ കാരണം പ്രതിസന്ധി നേരിട്ടെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ടെന്ന് കോയിച്ചി ഒഗാത മറുപടി നൽകി.

200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് കമ്പനിയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിലെ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഗ്ലോബല്‍ സിഇഒ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തില്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റിയയക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെ കമ്പനിയിലെ ട്രേഡ് യൂണിയനുകളുമായി നല്ല ബന്ധമാണ് ഉള്ളതെന്നും കമ്പനിയുടെ തടസ്സരഹിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായകമായിട്ടുണ്ടെന്നും ഒഗാത പറഞ്ഞു. അതേസമയം, കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിലും കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016ലെ വിലയിലും കുറച്ച് ഇപ്പോഴും നൽകി വരുന്നത്.

സർക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തിൽ 93 ലക്ഷം പേർക്ക് റേഷൻ കാർഡുകളുണ്ട്. ഇതിൽ 55 ലക്ഷത്തോളം പേർ സപ്ലൈകോ സ്റ്റോറുകളിൽ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറിൽ ഉള്ളൂ. എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങൾ, ശബരി ഉത്പന്നങ്ങൾ, മറ്റു കമ്പനി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അഞ്ച് മുതൽ 35 ശതമാനം വരെ വിലക്കിഴിവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം