കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

Published : Jan 14, 2022, 07:11 PM IST
കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു: ഗൃഹനാഥന് ഗുരുതര പരിക്ക്

Synopsis

ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സജിയുടെ ആക്രമണത്തിൽ വീട്ടുടമ നിരളത്തിൽ രാജുവിന് സാരമായി പരിക്കേറ്റു. 

കോട്ടയം: വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേൽ സജി ആണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയാണ്. നിരളത്തിൽ രാജു എന്ന ആളുടെ വീട്ടിൽ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സജിയുടെ ആക്രമണത്തിൽ വീട്ടുടമ നിരളത്തിൽ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇടതിൻ്റെ പരാജയ കാരണം വർഗീയത'; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
പാല നഗരസഭയിലെ വൈറൽ സ്ഥാനാര്‍ത്ഥി! ഓഫ് റോഡ് ജീപ്പ് ഡ്രൈവർ, അധ്യാപിക റിയ ചീരാംകുഴിക്ക് മുന്നിൽ ക്ലിയര്‍ ട്രാക്ക്, മിന്നും ജയം