സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ

Published : Feb 07, 2022, 08:44 AM ISTUpdated : Feb 07, 2022, 09:37 AM IST
സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ  ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ

Synopsis

ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്. 

കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു (Pallan Shaiju) പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പല്ലൻ ഷൈജുവിനെ പുറത്താക്കിയിരുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി   കൊലപാതകം, കുഴല്‍പണം തട്ടൽ, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു. തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഏതവൻ വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പമാണ്'; പ്രളയ ദുരിതാശ്വാസത്തിനെത്തിയ ജീപ്പിന് പിഴ, നിലപാട് വ്യക്തമാക്കി അബിൻ വർക്കി
ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി, എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ