വാലിക്കുന്നിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം; സഹായമെത്തിച്ച് പൂർവ്വ വിദ്യാർത്ഥികൾ

Web Desk   | Asianet News
Published : Jul 01, 2020, 11:46 AM ISTUpdated : Jul 01, 2020, 11:58 AM IST
വാലിക്കുന്നിലെ കുട്ടികൾക്ക് ഇനി ഓൺലൈനായി പഠിക്കാം; സഹായമെത്തിച്ച് പൂർവ്വ വിദ്യാർത്ഥികൾ

Synopsis

മലമുകളിലെ വീടുകളിലേക്ക് പഠനോപകരണങ്ങളുമായി ഒരു സംഘം അധ്യാപകർ മലകയറുന്ന വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നത്. 

തിരുവനന്തപുരം: പഠനസൗകര്യമില്ലാത്ത തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയിലേക്ക് സഹായവുമായി നിരവധി പേ‍ർ രംഗത്ത്. കോളനിയിലെ വിദ്യാർത്ഥികളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലൂടെയാണ്  പുറംലോകത്തെ അറിയിച്ചത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വെഞ്ഞാറൻമൂട് പുല്ലമ്പാറ വാലികുന്നിലെ കുട്ടികൾക്ക് ഈ സൗകര്യമുണ്ടായിരുന്നില്ല. മലമുകളിലെ വീടുകളിലേക്ക് പഠനോപകരണങ്ങളുമായി ഒരു സംഘം അധ്യാപകർ മലകയറുന്ന വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. തേബാംമൂട് ജനതാ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരായിരുന്നു കുന്നിൻമുകളിലെത്തിയത്. 

ഈ വാർത്ത കണ്ട സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ കുട്ടികൾക്കായി ടിവിയുമായി കോളനിയിലെത്തി. ഡിഷ് കണക്ഷനും സ്ഥാപിച്ച് നൽകി. 1987 എസ്എസ്സി ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു സഹായവുമായെത്തിയത്. 'ഏഷ്യാനെറ്റിൽ വന്ന വാർത്തയെ തുടർന്നാണ് ഞങ്ങൾ‌ ഈ സഹായവുമായി എത്തിയത്. പത്തിരുപത് കുട്ടികൾ‌ ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്നതായി വാർത്തയിൽ നി്ന് മനസ്സിലായി. ഞങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. അതിൽ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് ഒരു ടിവിയും ഡിറ്റിഎച്ച് കണക്ഷനും ഇവർക്ക് നൽകാൻ തീരുമാനിച്ചത്.' ഇവർ പറയുന്നു.  ഗൾഫിലെ ചില വ്യക്തികളും സംഘടനകളും സഹായവാഗ്ദാനവുമായി എത്തിയതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം