
കുമളി : ഇടുക്കിയിലെ കുമളിക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വനംമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പീരുമേട് എംഎൽഎയാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവ് എട്ടു ലക്ഷത്തിലധികമായി. എന്നാൽ വനംവകുപ്പ് അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ബാക്കി തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം. ഇതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
കൊല്ലം കണ്ണനല്ലൂരിൽ ദമ്പതികളടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
സർക്കാർ പണം അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പ് നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പോലും നടപ്പായിട്ടില്ല. അതിനാൽ പണമടക്കാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും. പ്രായമായ അമ്മയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു കർഷകനായ രാജീവൻ.ആശുപത്രിയിൽ നിന്നും തിരികെയെത്തിയാൽ പോലും മാസങ്ങളോളം പണിയെടുക്കാൻ കഴിയില്ലെന്ന ദുരവസ്ഥയിലാണ് രാജീവൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam