സാലറി ചലഞ്ചിനെതിരെ സർക്കാർ ഡോക്ടർമാർ, കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ

Published : Apr 22, 2020, 12:35 PM ISTUpdated : Apr 22, 2020, 04:56 PM IST
സാലറി ചലഞ്ചിനെതിരെ സർക്കാർ ഡോക്ടർമാർ, കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷൻ

Synopsis

കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോ​ഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗ‍ർഭാ​ഗ്യകരമാണെന്ന് കെജിഎംഒ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ രം​ഗത്ത്. 

കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോ​ഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗ‍ർഭാ​ഗ്യകരമാണെന്ന് കെജിഎംഒ അഭിപ്രായപ്പെട്ടു. സാമ്പത്തിക ആനുകൂല്യങ്ങൾ നൽഖി പ്രൊത്സാഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെജിഎംഒ ചൂണ്ടിക്കാട്ടി. 

അന്യായമായി ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സ‍ർവ്വീസ് സം​ഘടനയായ എൻജിഒ അസോസിയേഷനും അറിയിച്ചു. നേരത്തെ ഒരു മാസത്തെ ശമ്പളം പല ​ഗഡുകളായി പിടിക്കുന്ന സാലറി ചലഞ്ച് നടപ്പാക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ചേ‍ർന്ന മന്ത്രിസഭാ യോ​ഗം ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് പിടിച്ച് അങ്ങനെയാകെ മുപ്പത് ദിവസത്തെ ശമ്പളം മൊത്തമായി പിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്