എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ

Published : Jan 10, 2025, 08:11 AM ISTUpdated : Jan 10, 2025, 01:37 PM IST
എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി നീട്ടി സർക്കാർ

Synopsis

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി 120 ​ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. 

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച എൻ.പ്രശാന്ത് ഐഎഎസിന്‍റെ സസ്പെൻഷൻ നാലുമാസത്തേക്ക് കൂടി നീട്ടി സർക്കാർ. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി പോലും നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ തീരുമാനം. മതത്തിന്‍റെ അടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ ഗോപാലകൃഷ്ണനെയും ഉന്നത ഉദ്യോഗസ്ഥരെ അടക്കം നവമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് എൻ.പ്രശാന്തിനെയും നവംബര്‍11 നായിരുന്നു സസ്പെൻഡ് ചെയ്തത്. ഗോപാലകൃഷ്ണന്‍റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിനെ വീണ്ടും സസ്പെൻഡ്  ചെയ്തു

ഒരു മാസത്തിനകം കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാനായിരുന്നു രണ്ടു പേരോടും സർക്കാർ ആവശ്യപ്പെട്ടിരുന്നത്.  ആരോപണങ്ങള്‍ നിഷേധിച്ചാണ് കെ.ഗോപാലകൃഷണൻ മറുപടി നൽകിയത്. ഗുരുതരമായ ആക്ഷേപം നേരിടുന്ന കെ.ഗോപാലകൃഷ്ണൻെറ മറുപടി തൃപ്തികരമല്ലെങ്കിലും സസ്പെൻഷൻ റിവ്യൂ കമ്മിറ്റി സ്വീകരിച്ചത് മൃദു സമീപനം. മറുപടി നൽകാത്ത എൻ.പ്രശാന്തിൻെറ നടപടി ചട്ടലംഘനമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു  ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി. ആദ്യം നൽകേണ്ടത് മറുപടിയാണെന്നും  തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. പ്രശാന്തിന് മറുപടി നൽകാൻ 15 ദിവസം കൂടി നൽകി. ഗോപാലകൃഷ്ണൻ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. വാട്സ് ആപ്പിൽ നിന്നാണ് മറുപടി ലഭിക്കേണ്ടതെന്നിരിക്കേ ഫയലുകളിൽ കൃത്രിമം നടത്താൻ സാധ്യതയില്ലാത്തിനാൽ തിരിച്ചെടുക്കാമെന്നാണ് ശുപാർശ. ഗോപാലകൃഷ്ണന് പുതുതായി നിയമനം നൽകിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു