
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബോണസ് പ്രശ്നമുന്നയിച്ചാണ് സമര പ്രഖ്യാപനം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam