കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇ‌ടതുസർക്കാരിന്റെ കാലത്തെ 6 പേരെ ഒഴിവാക്കി

Published : Jul 03, 2026, 11:12 PM IST
kerala university

Synopsis

ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യുഡിഎഫിന് മേൽക്കൈ. ഇടതു സർക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ട 6 നോമിനികളെ പിൻവലിച്ച് പുതുതായി ആറുപേരെ യുഡിഎഫ് സർക്കാർ നിയമിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, ആലപ്പുഴയിൽ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്‍റെ പേരിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് അടക്കം ആറു പേർക്കാണ് നിയമനം. ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്‍റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്തെ വിദേശ നിക്ഷേപ നീക്കം; ഓഹരി കൈമാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്
പൊതുപരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചത് പോലെ നടക്കും; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ